നാലുഘട്ട ലോക്ക് ഡൌണും പരാജയം ഇനി പ്ലാന്‍ ബി പറയൂ -കേന്ദ്രത്തോട് രാഹുല്‍ഗാന്ധി

ഡല്‍ഹി: നാലു ഘട്ടങ്ങളിലായി നടത്തിയ ലോക്ക് ഡൌണുകളും പരിപൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ എന്താണ് കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലുള്ള പ്ലാന്‍ ബി എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ്‌-19 രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ലോക്ക് ഡൌണ്‍ പിന്‍വലിക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇന്ത്യയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

കോണ്‍ഗ്രസ്സ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് നേരിട്ട് പണം എത്തിക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല. കുടിയേറ്റ തൊഴിലാളികള്‍, നാമമാത്ര സംരംഭകര്‍, കര്‍ഷകര്‍, രോഗ വ്യാപനം എന്നീ കാര്യങ്ങളിലൊക്കെ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ച്ന്തിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ തയാറാകണം. ലോക്ക് ഡൌണ്‍ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിച്ചില്ല. പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ പരാജയപ്പെട്ടു. ഇനിയെന്താണ് ചെയ്യാന്‍ പോകുന്നത് എന്നാ കാര്യം സുതാര്യമായി പറയാന്‍ സര്‍ക്കാര്‍ തയാറാകണം - രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.


Contact the author

Web Desk

Recent Posts

Web Desk 7 hours ago
National

'ഷാറൂഖ് ഖാന്‍ മാന്യനാണ്'; പിന്തുണച്ച് നടി സ്വരാ ഭാസ്‌കര്‍

More
More
National Desk 7 hours ago
National

അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

More
More
National Desk 8 hours ago
National

കര്‍ഷക പ്രതിഷേധം; അനിശ്ചിത കാലത്തേക്ക് ദേശീയപാതകള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

More
More
National Desk 9 hours ago
National

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്‌

More
More
National Desk 10 hours ago
National

ശശി തരൂരിന്റെ മകന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

More
More
National Desk 10 hours ago
National

അമരീന്ദര്‍ സിംഗ് പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല - ഹരീഷ് റാവത്ത്

More
More