കൊവിഡ്‌-19: അമേരിക്കയില്‍ താഴ്ന്ന നിരക്കുകളില്‍ സ്ഥിരത

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1272 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മരണനിരക്ക് 500 നും 600 ഇടയിലും തൊട്ടു മുകളിലുമായാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത് താരതമ്യേന താഴ്ന്ന നിരക്കാണ്. തൊട്ടു മുന്‍ ദിവസങ്ങളിലെല്ലാം 1500നും 1000 നും ഇടയിലായിരുന്ന നിരക്കില്‍ വന്ന കുറവ് രാജ്യത്തിനാശ്വാസമാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 1,00,572 ആയി. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 38,839 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,25,275 ആയി. ഇതില്‍ 4,79,969 പേര്‍ സുഖം പ്രാപിച്ചു.

സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക് 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 29,451 ആയി. 3,73,622 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

11,197 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 157,015 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

3,852 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 99,776 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

55,104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,266 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -2,259, മസ്സാച്ചുസെറ്റ്സ് 6,473, ലൂസിയാന -2,701, ഇല്ലിനോയിസ് -4,923, ജോര്‍ജ്ജിയ -1,895 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഇതുവരെ 22,209 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ഇതിനകം 1,086 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More