പൊലീസ് ഡ്രൈവർക്കെതിരെ എഡിജിപി സുധേഷ് കുമാറിന്റ മകൾ നൽകിയ പരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം

 പൊലീസ് ഡ്രൈവർ ​ഗവാസ്കർക്കെതിരെ എഡിജിപി സുധേഷ് കുമാറിന്റ മകൾ നൽകിയ പരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം. അതേസമയം എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന ​ഗവാസ്കറിന്റെ പരാതി നിലനിൽക്കുമെന്ന്  അഡ്വക്കറ്റ് ജനറൽ നിയമോപദേം നൽകി. ​ഗവാസ്കറിനെ മർദ്ദിച്ച കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. 2018 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ​എഡിജിപിയുടെ ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ചു എന്നതായിരുന്നു കേസ്.

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കൽ , അസഭ്യം പറയൽ എന്നീ പരാതികൾ ഉന്നയിച്ച് സുധേഷ് കുമാറിന്റെ മകൾ ​ഗവാസ്കറിനനെതിരെ കേസ് നൽകി. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇരു കേസുകളിലും ക്രൈംംബ്രാഞ്ച് നിയമോപദേശം തേടിയത്. സുധേഷിന്റെ മകളുടേത് കൗണ്ടർ കേസ് മാത്രമാണെന്നാണ് എജിയുടെ നി​ഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്ന് എജി ക്രൈംബ്രഞ്ചിന് നിയമോപദേശം നൽകി. അതേ സമയം ​ഗവാസ്കറിന്റെ പരാതി നിൽനിൽക്കുമെന്നും എജി റിപ്പോർട്ട് നൽകി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ട് പോകും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More