സൗജന്യ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് യുഡിഎഫ് ന​ഗരസഭ

പ്രവാസികൾക്ക് സൗജന്യ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി ന​ഗരസഭ. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും സൗകര്യം ഒരുക്കുക. ഇത് സംബന്ധിച്ച് ന​ഗരസഭാ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിരിച്ചെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ സൗകര്യം സ്വയം വ​ഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് യുഡിഎഫ് ഭരിക്കുന്ന ന​ഗരസഭയുടെ തീരുമാനം. സന്നദ്ധ സംഘടനകളും പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ന​ഗരസഭ പ്രതിനിധികൾ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ മറുപടി ലഭിച്ചാൽ നടപടികളുമായി മുമ്പോട്ട് പോകുമെന്നും ന​ഗരസഭ വ്യക്തമാക്കി.

ക്വാറന്റൈൻ ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാടിനെതിരെ യുഡിഎഫ് രം​ഗത്തുവന്നിരുന്നു. ക്വാറന്റൈൻ ചെലവ് യുഡിഎഫ് ഏറ്റെടുക്കമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കിയിരുന്നു. സ്പോൺസർഷിപ്പിലൂടെയാകും ഇതിനുള്ള പണം കണ്ടെത്തുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More