ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നം: മദ്ധ്യസ്ഥത വഹിക്കാന്‍ ട്രംപ് തയാര്‍

വാഷിംഗ്‌ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് കാണിച്ച് യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഇരു രാജ്യത്തലവന്‍മാര്‍ക്കും കത്തയച്ചു. 

ഈ മാസം ആദ്യം ഇരു രാജ്യങ്ങളുടെ സൈന്യങ്ങള്‍ ലഡാക്കിന് സമീപം ഏറ്റുമുട്ടിയതും, ഇപ്പോള്‍ വലിയൊരു വിഭാഗം ചൈനീസ് സൈനികര്‍ ഈ പ്രദേശത്തിനടുത്ത് അതിര്‍ത്തിയില്‍ സജ്ജ്മായിരിക്കുന്നതും ഇരു രാജ്യങ്ങളും വലിയ സംഘര്‍ഷത്തിലേക്ക് പോകുന്നതിന്റെ സൂചനയായാണ് അമേരിക്ക കാണുന്നത്. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാദ്ധ്യത ഇല്ലാതാക്കാന്‍ ഇടപെടാമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം.

ലഡാക്കിനു സമീപം ചൈന വ്യോമ താവളം വികസിപ്പിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ പുരത്തുവന്നതായും റിപ്പോര്‍ട്ട് ഉണ്ട്. സവിശേഷ സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കര,വ്യോമസേനാ മേധാവികളുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം സൈന്യത്തോട് സജ്ജ്മായിരിക്കാന്‍ ചൈനീസ് പ്രസിഡന്‍റ്  ഷിജിന്‍ പിംഗ് ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ട്.

Contact the author

Web Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More