തിരുവനന്തപുരം: ലോക്ക് ഡൌണ്‍ ഇളവുകളുടെ ഭാഗമായി നാളെ സംസ്ഥനത്ത് മദ്യശാലകള്‍ തുറക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ചെയ്ത പുതിയ ആപ്പ് വഴി രാവിലെ ആറു മുതല്‍ രാത്രി 10 മണിവരെ മദ്യത്തിന് ബുക്കുചെയ്യാം.
മദ്യശാലകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തിക്കുക.ഒരു സമയത്ത് ക്യുവില്‍ അഞ്ചു പേര് മാത്രമേ വരാന്‍ പാടുള്ളൂ. എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ 1,168 ഔട്ട്ലെറ്റുകളാണ് പ്രവര്‍ത്തിക്കുക. ഇതില്‍ 291 എണ്ണം ബിയര്‍ -വൈന്‍ പാര്‍ലറുകളാണ്. 576 എണ്ണം ബാര്‍ ഹോട്ടലുകളും 301 എണ്ണം ബെവ്കോ ഔട്ട്ലെറ്റുകളുമാണ്.