ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനങ്ങൾ

 രാജ്യത്ത് ട്രെയിൻ സർവീസുകൾ തുടങ്ങുന്നതിനെതിരെ സംസ്ഥാനങ്ങൾ. ജൂൺ ഒന്നിന് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ 5 സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിന് കത്ത് നൽകി. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനം വരാനിരിക്കെയാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചത്. കോൺ​ഗ്രസ് ഭരിക്കുന്ന ചത്തീസ്​ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചിരിക്കുന്നത്. ജൂൺ 1 ന് ട്രെയിൻ ​ഗതാ​ഗതം സാധാരണ നിലയിലാക്കാൻ റെയിൽവെ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രമിക്-സ്പെഷൽ ട്രെയിനുകൾ ഓടുന്ന സാഹചര്യത്തിൽ സാധാരണ സർവീസ് ആരഭിക്കരുതെന്നാണ് കത്തിലെ ആവശ്യം.

അടുത്ത ​ഘട്ടം ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വേണമെന്ന് ഏതാനും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകുയും ഡൽഹിയും ഷോപ്പിം​ഗ് മാളുകളും ​ഗോവ റെസ്റ്റോറന്റുകളും തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യങ്ങൾ ഉയർന്നുവരും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More