സി63 കൂപ്പെ, ജിടി ആർ വിപണിയിൽ

ആഡംബര കാർ വിപണിയിലെ വമ്പൻമാരായ മെഴ്സിഡീസ് ബെൻസ് 2 സൂപ്പർ പെർഫോമൻസ് മോഡലുകൾ ഇന്ത്യൻ വിപണി‍യിലെത്തിച്ചു. സി- ക്ലാസിലെ ടോപ്പ് വേരിയന്റായ ഈ കൂപ്പെ മോഡലിന് 1.33 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ വാഹനത്തിനൊപ്പം തന്നെ എഎംജിയുടെ ജിടിആര്‍ പതിപ്പും മെഴ്‌സിഡീസ് അവതരിപ്പിച്ചിട്ടുണ്ട്.

എഎംജി സി63-യിൽ ഉള്ളത് 476 എച്ച്പി കരുത്തും 650 എൻഎം കുതിപ്പുശേഷിയുമുള്ള 4 ലീറ്റർ ഇരട്ട ടർബോ വി8 എഞ്ചിനാണ് ഉള്ളത്. എഎംജി ജിടിയില്‍ നിന്ന് കടമെടുത്ത പാനമേരിക്കാന ഗ്രില്ല്, ബഗ്-ഐ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ ബോണറ്റ്, പുതിയ ബംമ്പര്‍, 18 ഇഞ്ച് അലോയി വീല്‍, ഡിഫ്യൂസര്‍ തുടങ്ങിയവ ഈ വാഹനത്തിന് സ്‌പോട്ടി ഭാവമൊരുക്കും. പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗമാർജിക്കാൻ വേണ്ടത് വെറും 4 സെക്കൻഡ്.

മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗമെടുക്കാം. എഎംജി ജിടി ആറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതോടൊപ്പമെത്തിയിരിക്കുന്നത്.  പരമാവധി 318 കിമീ വരെ വേഗത്തിൽ പായാം. 2.48 കോടി രൂപയാണു വില. ഡീലർമാർ വഴിയും ഓൺലൈൻ ആയും കാർ വാങ്ങാം.

Contact the author

Auto Desk

Recent Posts

Web Desk 10 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 11 months ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More