സംസ്ഥാനത്ത് നിലവില്‍ സമൂഹവ്യാപനമില്ല: മന്ത്രി കെ. കെ. ശൈലജ

സംസ്ഥാനത്ത് നിലവിൽ കൊവിഡ്‌-19 സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും, എന്നാൽ നാളെ അതുണ്ടാവില്ല എന്ന്‌ തീർത്ത്‌ പറയാൻ ഇപ്പോൾ പറ്റികയില്ലെന്നും  ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാനുള്ള കനത്ത ജാഗ്രതയിലാണ്‌ സംസ്ഥാനം. നിലവിൽ സാമൂഹിക വ്യാപനം സംശയിക്കത്തക്ക ക്ലസ്‌റ്ററുകൾ കേരളത്തിലില്ല. സമ്പർക്കം വഴിയുള്ള രോഗപകർച്ച വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. 

ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞുവെന്ന് ആരോപിക്കുന്നവര്‍ മാനദണ്ഡം പരിശോധിക്കണമെന്നും കെ. കെ. ശൈലജ തിരുവനന്തപുരത്ത് പ്രതികരിച്ചു. കേരളത്തില്‍ സമൂഹവ്യാപനം സംബന്ധിച്ച് ആശങ്കയുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയില്ല. സംസ്ഥാനത്തേക്ക് മടങ്ങിവരുന്നവരില്‍ അധികവും രോഗവ്യാപനം കൂടുതലുളള മേഖലകളില്‍ നിന്നാണ്. അതുകൊണ്ടാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതിലും ഉറവിടം വ്യക്തമാകാത്ത കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും ആശങ്കവേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More