കൊവിഡ്: കോഴിക്കോട് 5 പഞ്ചായത്തുകള്‍ അടച്ചു

 കോഴിക്കോട് തൂണേരിയിൽ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ 77 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 5 പഞ്ചായത്തുകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. തൂണേരിയിലെ മത്സ്യ മൊത്തക്കച്ചവടക്കാരന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് ഈ പഞ്ചായത്തിൽ പൂർണമായും അടക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഈ പ്രദേശത്ത് യാത്രാ വിലക്ക് പ്രഖ്യാപിച്ചു. കടകളും ഓഫീസുകളും തുറക്കരുതെന്ന് നിർദ്ദേശിച്ചു. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 77 പേരാണ് ഉള്ളത്. ഇതിൽ സമീപമുള്ള 5 പഞ്ചായത്തിൽ ഉള്ളവർ ഉൾപ്പെടും.

തൂണേരി പഞ്ചായത്തിൽ 34 ഉം പുറമേരിയിൽ 32 ഉം ആളുകൾ സമ്പർക്കപ്പട്ടികയിലുണ്ട്. വളയം കുന്നുമ്മൽ എടച്ചേരി പഞ്ചായത്തുകളിലാണ് മറ്റുള്ളവർ. ഇവരോടെല്ലാം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും രോ​ഗ ലക്ഷണങ്ങൾ കണ്ടാൽ ആരോ​ഗ്യ പ്രവർത്തകരെ അറിയിക്കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മത്സ്യ വ്യാപരി ആയതിനാൽ സമീപ പ്രദേശങ്ങളിലെ മത്സ്യ വ്യാപാര കേന്ദ്രങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. സ്ഥിതി ​ഗതികൾ വിലയിരുത്താൻ തൂണേരി പഞ്ചായത്തിൽ അടിയന്തര യോ​ഗം ചേരും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More