ലോക്ഡൗൺ: അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി

ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. ഈ ഞായറാഴ്ച നാലാം ഘട്ട ലോക്ഡൗൺ അവസാനിക്കുകയാണ്. ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ​അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയത്. ഇത് സംബന്ധിച്ചുള്ള അഭിപ്രായമാണ് കേന്ദ്ര സർക്കാർ മുഖ്യമന്ത്രിമാരിൽ നിന്ന് തേടിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി അമിത് ഷാ ആദ്യമായിട്ടാണ് മുഖ്യമന്ത്രിമാരുമായി സംസാരിക്കുന്നത്. ഫോണിലൂടെയാണ് മുഖ്യമന്ത്രിമാരെ അദ്ദേഹം ബന്ധപ്പെട്ടത്. ലോക്ഡൗൺ തുടരണമെന്നാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്.

അതേ സമയം നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രം തത്വത്തിൽ അം​ഗീകരിച്ചിട്ടുണ്ട്. അഞ്ചാം ഘട്ട ലോക്ഡൗണിൽ പൊതു നിർദ്ദേശങ്ങൾ മാത്രമാകും കേന്ദ്രം നൽകുക. പ്രദേശിക സ്ഥിതി​ഗതികൾ കണക്കിലെടുത്ത് നിയന്ത്രണങ്ങളും ഇളവുകൾക്കും സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാം. ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും ഇതിനായുള്ള സാമ്പത്തിക ഭദ്രത കേന്ദ്രംഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രിമാർ അമിത്‌ ഷായോട് ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More