സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേർക്ക്. ഇതിൽ 33 പേർ വിദേശത്ത് നിന്ന് എത്തിയവരും 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. സമ്പർക്കത്തിലൂടെ ഒരാൾക്കും രോഗമുണ്ടായി. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിലെ 2 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് പോസിറ്റീവ് ആയ ആളുകൾ പാലക്കാട് 14, കണ്ണൂർ 7, തൃശൂർ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസർകോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം. പത്തുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ തമിഴ്നാട് - 10, മഹാരാഷ്ട - 10, കർണാടക, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ 101 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പുതുതായി 22 എണ്ണം. 1150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ള 124163 പേർ. അതില്‍ 1080 പേർ ആശുപത്രിയിലാണ്.