പോക്സോ കേസിലെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി; കള്ളക്കളി പ്രോസിക്യൂഷന്റെ അറിവോടെ

ആലപ്പുഴ തുറവൂരിൽ സ്കൂൾ വിദ്യാർത്ഥിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി. കേസിൽ കുറ്റപത്രം സമർപ്പിച്ചത് മറച്ചുവെച്ചാണ് പ്രതി പനങ്ങാട് സ്വദേശി സഫർ ഷാ ജാമ്യം നേടിയത്. ഇയാളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചു. കൊലപാതക കേസിൽ അന്വേഷണം പൂർത്തിയാക്കി ഏപ്രിൽ 1-നാണ് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇക്കാര്യം മറച്ച് വെച്ച് പ്രതി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകുകയായിരുന്നു.

കേസിൽ 90 ദിവസമായി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് കാണിച്ചാണ് ജാമ്യ ഹർജി സമർപ്പിച്ചത്. പ്രോസിക്യൂഷനോട് വിശദീകണം തേടിയെങ്കിലും കുറ്റപത്രം നൽകിയത് മറച്ചുവെച്ചു. കേസിൽ കുറ്റപത്രം നൽകിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെ ഐപിസി സെക്ഷൻ 167 പ്രകാരം സ്വാഭാവിക ജാമ്യത്തിന് പ്രതി അർഹനായി. ഹൈക്കോടതി സിം​ഗിൾ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ബലാത്സം​ഗക്കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ അന്വേഷണ ഉദ്യോ​ഗസ്ഥനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ജാമ്യം നൽകിയുള്ള ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് പ്രോസിക്യൂഷനും പ്രതിഭാ​ഗവും തമ്മിലെ കള്ളക്കളി വെളിപ്പെട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 12 hours ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

More
More
Web Desk 13 hours ago
Keralam

ദുരന്തങ്ങളില്‍ കേന്ദ്ര- കേരളാ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട് - മാധവ് ഗാഡ്ഗിൽ

More
More
Web Desk 13 hours ago
Keralam

ശക്തമായ മഴ: കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25-ലേക്ക് മാറ്റി

More
More
Web Desk 14 hours ago
Keralam

ലൈംഗിക ദാരിദ്രമനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശിക്കുന്നത്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

More
More
Web Desk 16 hours ago
Keralam

കക്കി ഡാം തുറന്നു; പമ്പ തീരത്തുള്ളവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ്

More
More