ഡല്‍ഹി: ''ഡല്‍ഹിയില്‍ കൊവിഡ് -19 രോഗികളുടെ എണ്ണം കൂടുതലാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ പേടിക്കനൊന്നുമില്ലെ''ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറെടുപ്പോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയുടെ കാര്യത്തില്‍ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി കേജ്രിവാള് പറഞ്ഞു. എന്നാല്‍ ലോക്ക് ഡൌണ്‍ അനന്തകാലം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ കഴില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്കായി മാത്രം സര്‍ക്കാര്‍ നിലവില്‍ 6500 കിടക്കകള്‍ ആശ്പത്രികളില്‍ സജ്ജമാക്കിയിട്ടുണ്ട്. 9,500 രോഗികള്‍ക്കുള്ള കിടക്കകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആകെയുള്ള രോഗികളില്‍ 2100 പേര് മാത്രമാണ് ഇപ്പോള്‍ ആശുപത്രികളില്‍ ഉള്ളത്. ബാക്കിയുള്ളവര്‍ സ്വന്തം വീടുകളില്‍ തന്നെയാണ് ചികിത്സയുമായി ബന്ധപ്പെട്ട് കഴിയുന്നത് എന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു.