രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; സെറോളജിക്കൽ സർവ്വേ നടത്താൻ നിര്‍ദേശം

കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കോവിഡ് ബാധിച്ചു. 5164 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതർ 1,80000-ത്തിന് അടുത്തെത്തി. 47.4% ആണ് രോഗമുക്തി നിരക്ക്. ആകെ ചികിൽസയിലുള്ളത് 89,995 പേർ. ഇന്നലെമാത്രം 193 പേർ മരിച്ചു.

അതിനിടെ, കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാൻ ഐസിഎംആർ നിർദ്ദേശിച്ചു. സെറോളജിക്കൽ സർവ്വേ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളിൽ ആദ്യഘട്ട പരിശോധന നടത്താനാണ് തീരുമാനം.

രാജ്യത്തെ കോവിഡ് കണക്കുകൾ അനുദിനം കുതിച്ചുയരുകയാണ്. രോഗ കേന്ദ്രമായ മഹാരാഷ്ട്രയിൽ 2940 പുതിയ കേസും 99 മരണവും റിപ്പോർട്ട് ചെയ്തു. നേരത്തെ രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. അഞ്ച് മഹാനഗരങ്ങളിൽ നിന്നാണ് 52 ശതമാനം കേസുകൾ. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 21000വും ഗുജറാത്തിൽ മരണം ആയിരവും കടന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 52 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ മഹാനഗരങ്ങളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്‌തമാക്കി. 

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More