കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായി ആർ. ശ്രീലേഖ സ്ഥാനമേറ്റു

സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ആര്‍. ശ്രീലേഖ ചുമതലയേറ്റു. ഡിജിപി എ. ഹേമചന്ദ്രന്‍ വിരമിച്ച അഗ്നിശമന സേനാ മേധാവിയുടെ പദവിയിലാണ് നിയമനം. തിരുവനന്തപുരത്ത് ഫയർഫോഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എ. ഹേമചന്ദ്രൻ ചുമതല കൈമാറി. 1987 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥയായ ആര്‍ ശ്രീലേഖ ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെയാണ് ഡി.ജി.പി റാങ്കിലേക്ക് ഉയർത്തിയത്.

1988-ല്‍ കോട്ടയം എസ് പി ആയാണ് സര്‍വീസ് ആരംഭിച്ചത്. കോളേജ് അധ്യാപിക, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് കാക്കിയണിഞ്ഞത്. ക്രൈംബ്രാഞ്ച് ഐജി, വിജിലന്‍സ് ഡയറക്ടര്‍, ഇന്‍റലിജന്‍സ് എഡിജിപി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അടക്കം നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവർത്തിച്ചു.

മൂന്നര പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജിവിതത്തിന് ശേഷമാണ് എ.ഹേമചന്ദ്രന്‍ വിരമിച്ചത്.വിശിഷ്ഠ സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുള്ള ആളാണ്‌ അദ്ദേഹം.

Contact the author

News Desk

Recent Posts

Web Desk 10 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More