കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി നഗരസഭ, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം കൊല്ലം ജില്ലയിലെ പന്മന, കളത്തുപുഴ, ആര്യങ്കാവ്, പുനലൂര്‍ നഗരസഭ, തെന്മല തുടങ്ങിയ പ്രദേശങ്ങളെയാണ് പുതുതായി ഹോട്സ്പോട്ട് പട്ടികയില്‍ ചേര്‍ത്തത്. സംസ്ഥാനത്ത് ഇതോടെ ഹോട്സ്പോട്ടുകളുടെ എണ്ണം 116 ആയി.
സംസ്ഥാനത്ത് വിമാനത്താവളം വഴി 19,662 പേരും, ട്രെയിന്‍ മുഖേന 9796 പേരും സീപോര്‍ട്ട് വഴി 1621 പേരും സംസ്ഥാനാതിര്‍ത്തി കടന്ന് 1,00,572 പേരുമുള്‍പ്പെടെ ആകെ 1,31,651കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിയത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുന്നത്തില്‍ ആശങ്ക പ്പെടേണ്ടതില്ലെന്നും പുത്തുനിന്ന് ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ ഇത്തരമൊരു നിരക്ക് പ്രതീക്ഷിച്ചതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ സംസ്ഥാനാം സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.