അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ശക്തിയാര്‍ജ്ജിച്ച് ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ടു ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഒന്ന് ഗോവന്‍ തീരത്തുനിന്ന് 370 കിലോമീറ്റര്‍ അകലെയും മറ്റൊന്ന് ലക്ഷദ്വീപിന് ഇടയിലുമാണ് രൂപപ്പെട്ടത്.

ഗോവന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമാര്‍ദ്ദം 3 -ാം തിയ്യതിയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് തീരം തൊടുമെന്നാണ് പ്രവചനം. കേരള തീരത്ത്‌ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കഴിഞ്ഞ രണ്ടു ദിവസത്തിനകം കൂടുതല്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ 'നിസര്‍ഗ്ഗ' എന്ന ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി കനത്തമഴ ലഭിക്കും.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കനത്തമഴയും കാറ്റും മൂലം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More