അധ്യാപികമാരെ ആക്ഷേപിച്ചവർക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

വിക്ടേഴ്സ് ചാനലിലൂടെ   അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ  കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. അധ്യാപികമാർക്കെതിരെ അശ്ളീല പരാമർശങ്ങൾ നടത്തുകയും  സഭ്യമല്ലാത്ത ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതായി ഷാഹിദ കമാൽ പറഞ്ഞു.   സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും  ഷാഹിദ കമാൽ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം വനിതാ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.

അധ്യാപികമാരെ അവഹേളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ന്ത്രി കെകെ ശൈലജ  ആവശ്യപ്പെട്ടു.  കുട്ടികളുടെ പഠനം മുങ്ങിപ്പോകാതിരിക്കാൻ ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനമാണ് വിദ്യാഭ്യാസ വകുപ്പ് കാഴ്ച്ചവച്ചത്. ഓൺലൈൻ ക്ലാസ് വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേർത്തതെന്ന് ശൈലജ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More