ഡല്‍ഹി ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും മനോജ് തിവാരിയെ മാറ്റി. അദ്ദേശ് കുമാര്‍ ഗുപ്തയാണ് പുതിയ അധ്യക്ഷൻ. മനോജ് തിവാരിയെ 2016-ലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയമാണ് മനോജ് തിവാരിയുടെ സ്ഥാനചലനത്തിന് കാരണമെന്നാണ് കരുതുന്നത്. തോല്‍വിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ മനോജ് തിവാരി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അനുവാദം നൽകിയിരുന്നില്ല.
ഭോജ്പുരി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് മനോജ് തീവാരി അറിയപ്പെട്ടത്. അടുത്തിടെ ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് മനോജ് തിവാരി ക്രിക്കറ്റ് കളിച്ചത് വിവാദമായിരുന്നു