വേളൂർ കൊലപാതകം: മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്

കോട്ടയം വേളൂരിൽ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ വശങ്ങളും പരിശോധിക്കുമെന്ന് കോട്ടയം എസ്പി  മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും പൊലീസ് എസ്പി വ്യക്തമാക്കി. കൊലപാതകം നടന്ന വീട്ടിൽ നിന്ന മോഷണം പോയ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൃത്യത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിലെ മൊബൈൽ വിളികൾ പൊലീസ് പരിശോധിക്കും. കൃത്യത്തിന് പിന്നിൽ കുടുംബത്തെ നേരിട്ട് അറിയുന്നവരാകാമെന്ന നി​ഗമനത്തിലാണ് പൊലീസ്. വിവിധ സംഘങ്ങളായാണ് പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നത്

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More