മഴക്കാലമെത്തി: പകര്‍ച്ചാവ്യാധികളുടെ കാലമാണ്, മുൻകരുതൽ വേണം

ജലജന്യ രോഗങ്ങളുടെ കാലമാണ് മഴക്കാലം. കോള്‍ഡ് അഥവാ ജലദോഷം, ഫ്‌ളു തുടങ്ങിയ അസുഖങ്ങള്‍, കൊതുകു പരത്തുന്ന രോഗങ്ങളായ മലേറിയ, ഡെങ്കിപ്പനി, അശുദ്ധ ജലം വഴി പകരുന്ന കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് കൂടാതെ എലിപ്പനി തുടങ്ങി പല പേരുകളില്‍ പല അസുഖങ്ങളും നിറഞ്ഞു പെയ്യുന്ന കാലം. ഇത്തവണ, കൊവിഡ് എന്ന ഭീമന്‍ പകര്‍ച്ചവ്യാധിയുമായി ലോകത്തോടൊപ്പം നമ്മുടെ കേരളവും പോരാടിക്കൊണ്ടിരിക്കെയാണ് മഴക്കാലമെത്തുന്നത്. 'ജാഗ്രത', 'മുന്‍കരുതല്‍' തുടങ്ങിയ ഇപ്പോള്‍തന്നെ കേട്ടുമടുത്ത വാക്കുകള്‍ ജീവിതത്തില്‍ കൂടുതല്‍ ശക്തമായി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. കോവിഡ് കാലത്തെ മഴ മുന്‍കാലങ്ങളേക്കാള്‍ വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇന്നത്തെ സാഹചര്യത്തില്‍ സാധാരണ പനി വന്നാല്‍ പോലും ലക്ഷണങ്ങളുടെ പേരിലാണ് എല്ലാവര്‍ക്കും ഉത്കണ്ഠ. കോവിഡ് ഇല്ലാത്തവര്‍ പോലും വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് സംശയിക്കാന്‍ ഇത് കാരണമാകുന്നു. മഴക്കാലത്ത് സാധാരണയുണ്ടാകുന്ന നേരിയ പനിയുടെ പേരില്‍ പോലും പരിശോധന നടത്താന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ട്, പരമാവധി രോഗങ്ങള്‍ പിടിപെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്. ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നിലവില്‍ അമിത ജോലിഭാരമുള്ള കാലഘട്ടമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചും, ആരോഗ്യവകുപ്പും സര്‍ക്കാറും പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിച്ചും മാത്രാമേ ഈ കൊവിഡ് കാല - മഴക്കാലത്തെയും നമുക്ക് തരണം ചെയ്യാന്‍ സാധിക്കൂ.

മഴക്കാലത്ത് ഏറ്റവും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വെള്ളത്തില്‍ കൂടി പകരുന്ന വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവുമാണ്. ഇതൊഴിവാക്കുവാന്‍ ശുചിത്വം കര്‍ശനമായി പാലിക്കണം. കൊറോണ പ്രതിരോധത്തിനു വേണ്ടി ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുന്നത് ഒരു പരിധി വരെ വയറിളക്ക രോഗങ്ങള്‍ പകരുന്നത് തടയും. എലിപ്പനി രോഗാണു വാഹകരില്‍ എലികള്‍ മാത്രമല്ല, പട്ടികളും മറ്റു വളര്‍ത്തുമൃഗങ്ങളും, കന്നുകാലികളും ഉള്‍പ്പെടും. അവയുടെ മൂത്രത്താല്‍ മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ആണ് രോഗം പകരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിസംബന്ധമായി ചേറിലും ചെളിയിലും ജോലി ചെയ്യുന്നവര്‍, മലിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, എന്നിവര്‍ എലിപ്പനിക്കെതിരെ മുന്‍ കരുതല്‍ എന്ന നിലയില്‍ സമീപമുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോക്സി സൈക്ലിന്‍ 200 മില്ലിഗ്രാം ഗുളിക വാങ്ങി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം.

വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യസംസ്കരണം, കൊതുകുകളുടെ ഉറവിട നശീകരണം, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പംതന്നെ ജനകീയ ഇടപെടലുകളും ഏറെ പ്രധാനപ്പെട്ടതാണ്. മാലിന്യസംസ്കരണവും വെള്ളക്കെട്ടുനിവാരണവും വിപത്തിന്റെ തോത് കുറക്കും. ഓര്‍ക്കുക, പരിസരശുചിത്വവും വ്യക്തി ശുചിത്വവും കൊണ്ട് മാത്രമേ ഇത്തരം രോഗങ്ങൾ കുറയ്ക്കാൻ സാധിക്കുകയുള്ളൂ. കൊറോണയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജലജന്യ രോഗങ്ങളെ അകറ്റാന്‍ നമുക്ക് കഴിഞ്ഞേ തീരൂ. 

Contact the author

Health Desk

Recent Posts

Web Desk 4 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 7 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 7 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 10 months ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More
Web Desk 11 months ago
Health

ആപ്പിള്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും

More
More
Web Desk 11 months ago
Health

അമിതവണ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More