അവതാര്‍ 2: ചിത്രീകരണം ന്യൂസിലന്‍ഡില്‍ പുനരാരംഭിച്ചു

ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണിന്‍റെ വെള്ളിത്തിരയിലെ വിസ്മയം അവതാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കൊറോണ ബാധമൂലം തടസ്സപ്പെട്ട ചിത്രീകരണങ്ങള്‍ക്കായി സംവിധായകന്‍ ജെയിംസ് കാമറൂണും നിര്‍മ്മാതാവ് ജോന്‍ ലാന്‍ഡിയോയും ഉള്‍പ്പടെയുള്ള 60 പേരുടെ സംഘം ന്യൂസിലന്‍ഡിലെത്തി. 14 ദിവസത്തെ ക്വാറന്‍റൈന്‍ കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്‍റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്.

 ‘അങ്ങിനെ ന്യൂസിലന്‍ഡിലെത്തി. ഇനി 14 ദിവസത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള സ്വയം ഒതുങ്ങിക്കൂടല്‍ ആരംഭിക്കുകയാണ്’  എന്ന നിര്‍മ്മാതാവിന്‍റെ ട്വീറ്റ് പുറത്തുവന്നതോടെ അവതാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. സിനിമയുടെ ഭൂരിഭാ​ഗം സീനുകളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയിലാണ്. സാം വർത്തിങ്ടൺ, സൊയേ സൽഡാന, സി​ഗോർണി വീവർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അതേസമയം, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.

ജേക്കിനെയും നെയിത്രിയെയും ചുറ്റിപ്പറ്റിയാണ് രണ്ടാം ഭാഗത്തിൽ കഥ വികസിക്കുന്നത്. ജേക്ക് ഗോത്രത്തലവൻ ആകുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങളിൽ ദമ്പതികൾ നടത്തുന്ന സാഹസികയാത്രയാണ് അവതാർ രണ്ടാം ഭാഗത്തിന്റെ പ്രത്യേകതയെന്നും റിപ്പോർട്ടുകൾ ഉണ്ട്. അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്തെ കഥയാണ്‌ ഒന്നാം ഭാഗം പങ്കുവച്ചത്. 

Contact the author

Film Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More