ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ 31,309 രോഗികള്‍, സ്ഥിതിഗതികള്‍ നിയന്ത്രണാതീതം

ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1471 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 1259 ഉം ബുധനാഴ്ച  1,263 പേരുമാണ്  മരണപ്പെട്ടത്. തൊട്ടു മുന്‍പുള്ള രണ്ടു ദിവസങ്ങളെക്കാള്‍ പ്രതിദിന മരണനിരക്ക് കൂടിയിരിക്കുകയാണ്. പോയ വാരത്തില്‍ പ്രതിദിനം ആയിരത്തിന് തൊട്ടുമുകളിലായിരുന്നു മരണനിരക്ക്. ആ നിരക്കിനു മുകളിലേക്കാണ് ഇപ്പോള്‍ മരണ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്‌-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 34,039  ആയി.

അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ്‌ -19 മൂലം ലോകത്തുതന്നെ ഏറ്റവും ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ബ്രസീല്‍. ബ്രസീലില്‍ ഇതുവരെ 2,74,997 പേര്‍ രോഗ വിമുക്തി നേടി. ഇപ്പോള്‍ 3,06,834 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,308 പേര്‍ക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,15,870 ആയി.

അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. അതേസമയം ദൈനദിന രോഗീ വര്‍ദ്ധനവില്‍ അമേരിക്കയെ മറികടന്നിരിക്കയാണ്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍  കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്. കൊവിഡ്‌ -19 ബാധിച്ച്‌ രാജ്യത്ത് 8,318 പേര്‍ ഗുരിതരാവസ്ഥയില്‍ കഴിയുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More