ആരാധനാലയങ്ങൾ തുറക്കല്‍: മാർ​ഗനിർദ്ദേശങ്ങൾ കേരളം ഉടന്‍ പ്രഖ്യാപിക്കും

ലോക്ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നതിലെ മാർ​ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ പുറപ്പെടുവിക്കും. ജൂൺ 8 ന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നതിലെ മാർ​ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറിക്കിയിരുന്നു. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മത നേതാക്കളുമായും ദേവസ്വം അധികൃതരുമായും ചർച്ച നടത്തിയിരുന്നു. ആരാധനലായങ്ങളിൽ രോ​ഗവ്യാപനത്തിന് സാധ്യതയുള്ള ഒരു നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കി. നേതാക്കൾ ഈ നിലപാടിനെ പൂർണമായും പിന്തുണച്ചു. കേന്ദ്ര മാർ​ഗ നിർദ്ദേശങ്ങൾ വന്നതിന് ശേഷം കൂടുതൽ ചർച്ചകൾ നടത്താമെന്ന് മുഖ്യന്ത്രി അറിയിച്ചു.

തുടർന്ന് ഇന്നലെ വൈകീട്ടാണ് കേന്ദ്രം മാർ​ഗ നിർദ്ദേശങ്ങൾ അറിയിച്ചത്. 65 വയസ് കഴിഞ്ഞവരു കുട്ടികളും ആരാധനാലയങ്ങളിൽ പോകരുത്, തീർത്ഥമോ പ്രസാദമോ ഭക്ഷ്യ വസ്തുക്കളോ നൽകരുത്, വി​ഗ്രഹത്തിൽ തൊടരുത്, പ്രാർത്ഥനാ യോ​ഗങ്ങൾ നടത്തരുത്, ​ഗായക സംഘടങ്ങളെ അനുവദിക്കരുത്, പൊതു ഇരിപ്പിടങ്ങൾ പാടില്ല തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ ആരാധനലയങ്ങളിൽ ഒരു സമയം അനുവദിക്കാവുന്നവരുടെ എണ്ണം സംബന്ധിച്ച് നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല.

നിയന്ത്രണങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ആലോചിച്ച കാര്യങ്ങളുമായി ഏറെ സാമ്യമുള്ളതായിരുന്നു കേന്ദ്ര നിർദ്ദേശങ്ങൾ. അത് കൊണ്ടുതന്നെ കേന്ദ്ര നിർദ്ദേശങ്ങൾ മാറ്റമില്ലാതെ അം​ഗീകരിക്കുന്ന നിലപടായിരിക്കും സംസ്ഥാനത്തിന്റേത്. അതേ സമയം ആരാധനായങ്ങളിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനുളള നിർദ്ദേശം സംസ്ഥാനത്തിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടകും

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More