ഇടതുപക്ഷത്തിനനുകൂലമായ മാറ്റമുണ്ടാകുമെന്ന് കോടിയേരി

ഇടതുപക്ഷ മുന്നണിക്കനകൂലമായ മാറ്റം കേരള രാഷ്ട്രീയത്തിലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം മാറ്റം ജനങ്ങൾക്ക് ഇടയിൽ സംഭവിച്ചു കഴിഞ്ഞു. അവരുടെ നിലപാടുകളിൽ ഇത് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള കോൺ​ഗ്രസിലെ പ്രശ്ന്ം ശൈശവ ദശയിൽ മാത്രമാണ്. ഇത് സംബന്ധിച്ച് ഇടതുമുന്നണി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. കേരള കോൺ​ഗ്രസിലെ ഒരു വിഭാ​ഗവും ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ല. യുഡിഎഫ് തന്നെ ഒരു തർക്കമുന്നണിയാണ്. എങ്ങിനെ പ്രവർത്തിച്ചാലും ഈ തർക്കങ്ങൾ മൂർച്ഛിക്കും. ഇത് ഒരു ഘട്ടത്തിലേക്ക് എത്തുമ്പോൾ പൊട്ടിത്തെറിയിലേക്ക് എത്തും. ഏച്ച് കൂട്ടി വെച്ചിരിക്കുന്ന സംവിധാനമാണ് കേരള കോൺ​ഗ്രസിലെ യോജിപ്പ്.  അവർ യോജിച്ച സാഹചര്യം അല്ല ഇപ്പോൾ നിലവിലുള്ളത്. രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചാൽ മാത്രമെ രാഷ്ട്രീയമായ കാര്യങ്ങൾ തീരുമാനിക്കാനാവൂ. അങ്ങനെ ഒരു നില ഇരു വിഭാ​ഗവും സ്വീകരിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More