ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് -19 രോഗികളുടെ സംഖ്യ അതിവേഗം ഉയരുകയാണ്. പ്രതിദിന രോഗീവര്‍ദ്ധനവ് കൂടിയതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ കൊവിഡ് -19 രൂക്ഷമായ രാഷ്ട്രങ്ങളുടെ പട്ടികയില്‍ 6 -ാം സ്ഥാനത്തായി.
ഇന്നലത്തെ (വെള്ളി) കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,26,713 ആയിരുന്നു. പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ള ഇറ്റലിയിലാകട്ടെ രോഗീ സംഖ്യ 2,34,013 ആയിരുന്നു. അതായത് വെറും 7,300 ന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 10,24 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 2,36,954 ആയി വര്‍ദ്ധിച്ചു. അതേസമയം ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെറും 518 രോഗികള്‍ മാത്രമാണ് പുതുതായി ഉണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,34,531 ആയി വര്‍ദ്ധിച്ചു. അതായത് 2,423 അധിക രോഗികളുമായി ഇന്ത്യ പട്ടികയില്‍ ആറാമതായി.
രോഗീ വര്‍ദ്ധനവില്‍ ഇറ്റലിയില്‍ പ്രതിദിനം വെറും 300 -500 നിരക്കില്‍ മാത്രമാണ് പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ പ്രതിദിന രോഗീ വര്‍ദ്ധന കഴിഞ്ഞ മൂന്നുദിവസങ്ങളിലായി 10,000 തൊട്ടുതാഴെയും മുകളിലുമായാണ് വര്‍ദ്ധിക്കുന്നത്. ഈ വര്‍ദ്ധനവാണ് രാജ്യത്തെ അതിവേഗം കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മുകളിലേക്ക് കൊണ്ടുപോകുന്നത്.
ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അടുത്ത അഞ്ച് ദിവസത്തിനകം സ്പെയിനിനെയടക്കം പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്ത് എത്താനാണ് സാദ്ധ്യത. അതുകൊണ്ടുതന്നെ ഈ ഭീഷണി മുന്നില്‍ക്കണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശമാണ് ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.