രാജ്യത്ത് നാണയപ്പെരുപ്പം ഉയർന്ന നിരക്കില്‍: ഒരു മാസം കൊണ്ട് കൂടിയത് രണ്ട് ശതമാനത്തോളം

National Desk 4 years ago

രാജ്യത്ത് നാണയപ്പെരുപ്പം വീണ്ടും ഉയർന്നു.  2019 ഡിസംബറിലെ കണക്കനുസരിച്ച് നാണയപ്പെരുപ്പം 7.35 ശതമാനമാണ്. നവംബറിലെ നാണയപ്പെരുപ്പ് 5.54 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യമായ 4 ശതമാനം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് കണക്കുകൾ പുറത്തുവിട്ടത്. 2014-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അവശ്യവസ്തുക്കളുടെ വിലവർദ്ധിച്ചതാണ് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണം. 

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികള്‍ അടക്കമുള്ള  ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം പച്ചക്കറിയുടെ വിലക്കയറ്റം നവംബറിലെ 36 ശതമാനത്തില്‍ നിന്നും 60.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web desk 8 hours ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 week ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 3 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More