ഉത്രവധക്കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും

ഉത്രവധക്കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും. പത്തനംതിട്ട ജില്ലക്ക് പുറത്ത് നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിക്കുന്നത്. അ‍ഡീഷണൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 16 പേരാണ് ഉണ്ടാവുക. പരമാവധി വേ​ഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റംപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. കസ്റ്റഡി കാലവാധി പൂർത്തിയായതിനെ തുടർന്ന് പ്രതി സൂരജിനെ കോടതി റിമാന്റ് ചെയ്തു.  ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

പരമാവധി വേ​ഗത്തിൽ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം ഉത്ര വധക്കേസ് പ്രതിയായ സൂരജിനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിച്ച് വീണ്ടു തെളിവെടുത്തു. വീടിനുള്ളിലും ഉത്രയുടെ സ്വർണം കുഴിച്ചിട്ട പറമ്പിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. ഉത്രയെ അപായപ്പെടത്താൻ ആദ്യം പാമ്പിനെ കൊണ്ടുവന്ന ചാക്ക് വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു. കേസിൽ പ്രതിചേർക്കപ്പെട്ട സൂരജിന്റെ അച്ഛന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ഉത്രയുടെ വീട്ടുകാർ വാങ്ങി നൽകിയ വാഹനം കേസിലെ തൊണ്ടിയാകും. ഉത്രയുടെ സ്വർണാഭരണം വിറ്റ ജ്വല്ലറിയിലും സൂരജിനെ എത്തിച്ച് തെളിവെടുത്തു. സ്വർണത്തിന്റെ ഒരു ഭാ​ഗം ജ്വല്ലറിക്കാരൻ മറിച്ചുവിറ്റെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

സൂരജിനെയും പിതാവിനെയും അമ്മക്കും സഹോദരിക്കും ഒപ്പം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊട്ടാരക്കരയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. അമ്മയോടും സഹോദരിയോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ ​ഗൂഢാലോചനയിൽ കുടുംബാം​ഗങ്ങളുടെ പങ്ക് കണ്ടെത്തുന്നതിനാണ് 4 പേരേയം ഒരുമിച്ച് ഇരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. രണ്ടാം തവണയാണ് അമ്മയെയും സഹോദരിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. നേരത്തെ ഇരുവരെയും 6 മണിക്കൂർ നേരം ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ വൈരുദ്ധ്യങ്ങൾ സംബന്ധിച്ചായിരുന്നു പ്രധാനമായും ഇവരിൽ നിന്ന് വിശദീകരണം തേടിയത്.

സൂരജിന്റെ അച്ഛൻ  സുരേന്ദ്രനെ കഴിഞ്ഞ ദിവസം  ആടൂരിലെ ബാങ്കിലെത്തിച്ച് തെളിവെടുത്തിരുന്നു.  ബാങ്ക് ലോക്കറിൽ നിന്നും ഉത്രയുടെ 38 പവൻ സ്വർണം എടുത്ത് വീട്ടിൽ കുഴിച്ചിട്ടെന്ന് സുരേന്ദ്രൻ ക്രൈംബ്രാഞ്ചനോട് സമ്മതിച്ചിരുന്നു. മാർച്ച് 2 ന് സൂരജാണ് സ്വർണം ലോക്കറിൽ നിന്ന് എടുത്തത്. ബാങ്കിലെ സ്വർണത്തിലുള്ള കുറവ് അന്വേഷണ സംഘം പരിശോധിച്ചു. ബാങ്കിൽ നിന്ന് എടുത്ത സ്വർണം ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ സുരേന്ദ്രൻ ശ്രമിച്ചിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സുരേന്ദ്രനെ 3 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ അമ്മക്ക് അറിയാമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More