വിശ്വാസികള്‍ക്ക് ഇന്നുമുതല്‍ ആരാധനാലയങ്ങളില്‍ പോകാം, നിയന്ത്രങ്ങളോടെ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഇളവുകള്‍ സംസ്ഥാനത്തും നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിറകെ വിവിധ വിഭാഗം വിശ്വാസികളുടെ ആരാധനാലയങ്ങള്‍ക്ക് ഇന്നുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കി. ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രനങ്ങളോടെയാണ് ആരാധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. 65 വയസ്സിനു മുകളിലുള്ളവർ, 10 വയസ്സിനു താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖമുള്ള വ്യക്തികൾ എന്നിവർ വീട്ടിൽ തന്നെ കഴിയേണ്ടതാണ് എന്ന കേന്ദ്ര മാർഗനിർദേശം ഇവിടെയും നടപ്പാക്കും. മതസ്ഥാപനങ്ങൾ നടത്തുന്നവർ ഇത്തരത്തിൽ അറിയിപ്പ് നൽകണം.

പൊതുസ്ഥലങ്ങളിൽ കുറഞ്ഞത് ആറടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങൾക്കും ബാധകമാണ്. ആരാധനാലയത്തിൽ എത്തുന്നവർ മാസ്‌ക് ധരിച്ചിരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളിൽ ഹാൻറ് സാനിറ്റൈസർ ഉപയോഗിക്കണം. ഇത് നടപ്പാക്കുന്നതിൽ എല്ലാവരും യോജിച്ചിട്ടുണ്ട്. ആദ്യം വരുന്നവർ ആദ്യം എന്ന നിലയിൽ ആരാധനാലയങ്ങളിൽ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരൽ ഉണ്ടാകരുത്.

പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാൻ ഉപയോഗിക്കരുത്. ടാപ്പുകളിൽനിന്നു മാത്രമേ ഉപയോഗിക്കാവൂ. ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കിൽ ശരിയായി നിർമാർജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്.

രോഗലക്ഷണങ്ങൾ ഉള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്. കോവിഡ്-19 ബോധവൽക്കരണ പോസ്റ്ററുകൾ പ്രകടമായി പ്രദർശിപ്പിക്കണം. ചെരുപ്പുകൾ അകത്ത് കടത്തരുത്. നിശ്ചിത അകലത്തിൽ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. ക്യൂ നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിൻറുകൾ ഉണ്ടാകണം. കേന്ദ്രം മുമ്പോട്ടുവെച്ച ഈ നിബന്ധനകൾ ഇവിടെയും നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കണം. എയർകണ്ടീഷനുകൾ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കിൽ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെൽഷ്യസ് എന്ന ക്രമത്തിൽ താപനില ക്രമീകരിക്കണം.

വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാർഡ് ചെയ്ത് കേൾപ്പിക്കണം. പായ, വിരിപ്പ് എന്നിവ പ്രാർത്ഥനയ്ക്കെത്തുന്നവർ തന്നെ കൊണ്ടുവരണം.

അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകൾ ഒഴിവാക്കണം. മാമോദീസ നടത്തുന്നുണ്ടെങ്കിൽ കരസ്പർശമില്ലാതെ ആയിരിക്കണം. എന്തായാലും ആൾക്കൂട്ടം ഒഴിവാക്കണം, രോഗപകർച്ചയുടെ സാധ്യത തടയുകയും വേണം. പ്രസാദവും തീർത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കൾ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സർക്കാരിന്റെയും നിലപാട്. അസുഖമുള്ള വ്യക്തി ആരാധനാലയത്തിൽ എത്തിച്ചേർന്നാൽ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങൾ അതേപടി സംസ്ഥാനത്ത് നടപ്പാക്കും.

അതേസമയം അനുമതി ലഭിച്ച സാഹചര്യത്തിലും ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ മത സാമുദായിക വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഓര്‍ത്തോഡോക്സ് വിഭാഗം, സുന്നി എ.പി കാന്തപുരം വിഭാഗം, തിരുവനന്തപുരം പാളയം പള്ളി ഇമാം ഉള്‍പ്പെടെയുള്ള വിവിധ മുസ്ലീം മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 8 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 10 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More