സംസ്ഥാനത്താകെ 158 ഹോട്ട് സ്പോട്ടുകള്‍, ഇന്ന് പുതുതായി 10

തിരുവനന്തപുരം: ചൊവ്വാഴ്ച പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി. കാസർഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂർ പെരിയ, തൃശൂർ ജില്ലയിലെ അവണൂർ, അടാട്ട്, ചേർപ്പ്, വടക്കേക്കാട്, തൃക്കൂർ, ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ സംസ്ഥാനത്ത്  ആകെയുള്ള ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം  158 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,153 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,02,240 പേർ വീട് / ഇൻസ്റ്റിറ്റൃൂഷണൽ ക്വാറന്റൈനിലും 1913 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 269 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 3813 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 95,397 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 90,662 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 22,855 സാമ്പിളുകൾ ശേഖരിച്ചതിൽ 21,230 സാമ്പിളുകൾ നെഗറ്റീവ് ആയി. 6,135 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,26,088 സാമ്പിളുകളാണ് പരിശോധിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More