നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് പേരാമ്പ്രയിൽ

യുഎഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോഴിക്കോട് സ്വദേശി നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. രണ്ടുദിവസം മുമ്പാണ് ദുബായിലെ താമസ സ്ഥലത്ത് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്കാരം വൈകീട്ട് പേരാമ്പ്രയിൽ. മൃതദേഹം ആദ്യം പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയുടെ അടുക്കലെത്തിക്കും. പ്രിയതമന്റെ വേര്‍പാ‌ടറിയാതെ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കോവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു.

ദമ്പതികളുടെ നിയമപോരാട്ടം വിജയം കണ്ടതോടെയാണ് പൂർണ ഗർഭിണിയായ ആതിരയ്ക്ക് ഉൾപ്പെടെ നാട്ടിൽ മടങ്ങിയെത്താൻ വഴി തെളിഞ്ഞത്. അന്ന് നിതിനും ആതിരയ്ക്കൊപ്പം നാട്ടിലെത്താൻ വിമാന ടിക്കറ്റ് ലഭിച്ചിരുന്നതാണെങ്കിലും തന്നെക്കാൾ അത്യാവശ്യമുള്ളവർക്കായി നിതിൻ പിന്മാറുകയായിരുന്നു. 

പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് നല്‍കിയ വാക്ക്. ജൂലൈ ആദ്യവാരമാണ് പ്രസവത്തിന്റെ തിയതി നിശ്ചയിച്ചിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണ വിവരം അറിയിക്കുന്നതിന് മുമ്പ് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. 

Contact the author

News Desk

Recent Posts

Web Desk 20 hours ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 20 hours ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 21 hours ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More
Web Desk 1 day ago
Keralam

ആര് പിണങ്ങി, എന്ത് പിണക്കം?; തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

സതീശനുമായി ഒരു തര്‍ക്കവുമില്ല, പുതുപ്പളളിയില്‍ എനിക്ക് ക്രെഡിറ്റ് വേണ്ട- കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്ത്രീകളെ സാധനങ്ങളായി മാത്രമാണ് കാണുന്നത്- മന്ത്രി ആര്‍ ബിന്ദു

More
More