ഡല്‍ഹി: കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 2,76,583 ആണ്. ഇപ്പോള്‍ കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ആറാമതാണ് ഇന്ത്യ. 4 ഉം 5 ഉം സ്ഥാനങ്ങളിലുള്ള ബ്രിട്ടന്, സ്പെയ്ന്‍ എന്നീ രാജ്യങ്ങളിലെ ആകെ രോഗീസംഖ്യ യഥാക്രമം 2,89,140 ഉം 2,89, 049 ഉം ആണ്. അതായത് വെറും 51 രോഗികളാണ് 4 -ാം സ്ഥാനത്തുള്ള ബ്രിട്ടനെ അപേക്ഷിച്ച് സ്പെയ്നില്‍ കുറവുള്ളത് എന്നര്‍ത്ഥം. 6 -ാം സ്ഥാനത്തുള്ള ഇന്ത്യയും 4 ഉം 5 ഉം സ്ഥാനങ്ങളിലുള്ള ബ്രിട്ടന്, സ്പെയ്ന്‍ എന്നീ രാജ്യങ്ങളും തമ്മില്‍ 12,557 രോഗികളുടെ വ്യത്യാസമാണുള്ളത്.
വളരെ വൈകി മാത്രം കൊവിഡ് -19 വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ പക്ഷെ പ്രതിദിന രോഗീ വര്‍ദ്ധന, പട്ടികയില്‍ മുകളില്‍ നില്ക്കുന്ന ബ്രിട്ടന്, സ്പെയിന് എന്നീ രാജ്യങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ദിനംപ്രതി 10,000 ത്തില്‍ അധികം പുതിയ രോഗികളാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. എന്നാല്‍ ബ്രിട്ടന്, സ്പെയിന് എന്നീ രാജ്യങ്ങളിലാകട്ടെ ഇത് 1000 നും 500 നും ഇടയിലാണ്.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,218 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 8,442 ഉം തിങ്കളാഴ്ച 10,864 ഉം ഞായറാഴ്ച 9,668 ഉം ശനിയാഴ്ച 10,682 ഉം വെള്ളിയാഴ്ച 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച 8,097 ഉം പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്. ഇന്നലത്തെ നിരക്കിലെ താഴ്ചപോലെ ചില കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും പൊതുവില്‍ 10,000 ത്തിനു മുകളില്‍ ഉയര്‍ന്ന നിരക്കിലാണ് പ്രതിദിന രോഗീ വര്‍ദ്ധനവ്. അതുകൊണ്ടുതന്നെ പട്ടികയില്‍ മുകളിലുള്ള ഈ രണ്ടു രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം ഒരുപക്ഷെ ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ ഉള്ള രോഗീ വര്‍ദ്ധനവില്‍ ഇന്ത്യ മറികടക്കും. ഇപ്പോഴുള്ള 12,557 ന്റെ വ്യത്യാസം മറികടന്ന് വെള്ളിയാഴ്ചയോടെ (12/06/2020) ഇന്ത്യ ബ്രിട്ടന്, സ്പെയിന് എന്നീ രാജ്യങ്ങള്‍ക്ക് മുകളിലെത്തും. അതോടെ ഇന്ത്യ കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതെത്തും. ഈ നില നീണ്ട ദിവസങ്ങള്‍ തുടരും. കാരണം തൊട്ടു മുകളിലുള്ള റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്.
രാജ്യത്തെ കൊവിഡ് രോഗികളുടെ ക്രമാതീതമായ ഈ വര്‍ദ്ധന വലിയ ആശങ്കയാണ് ഉണ്ടാക്കുനത്. ലോകത്ത് ക്രമാതീതമായി രോഗികള്‍ വര്‍ദ്ധിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ ഡബ്ല്യു.എച്ച്.ഒ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംസ്ഥാനങ്ങള്‍ക്ക് കടുത്ത ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്കിക്കൊണ്ടിരിക്കുന്നത്.