തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ഇന്നലെ മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയി തിരിച്ചെത്തിയ തിരുവനന്തപുരം ആനാട് സ്വദേശിയാണ് തൂങ്ങിമരിച്ചത്. ഐസൊലേഷൻ വാർഡിൽ തൂങ്ങിമരിക്കുകയായിരുന്നു. പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇയാളെ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് രോഗി കടന്നു കളഞ്ഞു. നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ ആശുപത്രിയിൽ തിരികെ എത്തിച്ചു. തിരുവനന്തപുരം ആനാട് സ്വദേശിയാണ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
കഴിഞ്ഞ മാസം 29 നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്ന് പോവുകയായിരുന്നു. ഇയാൾ കെഎസ്ആർടിസി ബസിൽ ആനാട് വന്നിറങ്ങി. മെഡിക്കൽ കോളേജിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ചു. പൊലീസെത്തി ആംബുലൻസിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പ് മെഡിക്കൽ കോളേജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പട്ടിട്ടുണ്ട്.