തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി

രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചത്. 5 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2 രൂപ 75 പൈസയും ഡീസലിന് 2 രൂപ 23 പൈസയും വര്‍ധിപ്പിച്ചു. ഇന്നലത്തെ വിലയിൽ നിന്നും അറുപത് പൈസയോളം വര്‍ധിച്ച് 75.72 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് പെട്രോള്‍ വിൽപന നടക്കുന്നത്. ഡീസലിന് 69.85 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്റെ നേട്ടം ഉപയോക്താക്കൾക്ക് നല്‍കാത്ത എണ്ണക്കമ്പനികൾ, ക്രൂഡ് വില ഉയർന്നു തുടങ്ങിയതോടെ പെട്രോൾ– ഡീസൽ വിലകൾ തുടർച്ചയായി ഉയർത്തുകയാണ്. 

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇന്ധന വിലവര്‍ധനവ് അവശ്യസാധനങ്ങളുടെ വില വര്‍ധനവിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വില കുത്തനെയിടിഞ്ഞ സമയത്തും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് ഇന്ധന വില വര്‍ധിപ്പിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്ന് വരുന്നത്.

Contact the author

News Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More