സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ഉസ്സൻകുട്ടി ഇന്നലെ രാത്രി മരിച്ചിരുന്നു. ഇന്ന് വൈകീട്ടോടെയാണ് കൊവിഡ് പരിശോധനാ ഫലം വരുന്നത്. ഫലം പോസിറ്റീവാണ്.
ജൂണ്‍ 9-ന് മുംബൈയില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയ്യതിയാണ് ഉസ്സൻ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.