പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയവര്‍ പേടിക്കരുത്; ഡിജിപി വിളിച്ചേക്കും

തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നവര്‍ ഇനി മുതല്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കാന്‍ മറക്കരുത്. കാരണം, പരാതി നല്‍കിയോ?, പോലീസുകാര്‍ എന്തൊക്കെ ചോദിച്ചു?, ആരെങ്കിലും മോശമായി പെരുമാറിയോ? നിങ്ങള്‍ തൃപ്തനാണോ? എന്നൊക്കെ ചോദിച്ചുകൊണ്ട് ഒരുപക്ഷെ സംസ്ഥാന പോലീസ് തലവനായ ഡിജിപി തന്നെ നിങ്ങളുടെ ഫോണിലേക്ക് വിളിച്ചേക്കാം.

കേരളത്തിലെ ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ ഇനി മുതല്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ പരാതിക്കാരന്‍റെ ഫോണിലേക്ക് വിളിക്കും. പോലീസ് സ്റ്റേഷനുകള്‍ മികച്ച സേവന കേന്ദ്രങ്ങളാക്കി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങള്‍. ഉന്നതതലത്തിലുള്ള ഓരോ പോലീസുദ്യോഗസ്ഥനും തന്‍റെ അധികാര പരിധിയിലുള്ള 10 പരാതിക്കാരെ വിളിക്കണം എന്നാണ് പുതിയ ചട്ടം. ദിവസവും വൈകീട്ടാണ് കോളുകള്‍ പരാതിക്കാരുടെ ഫോണിലേക്ക് വരിക.

ജില്ലാ പോലീസ് മേധാവിമാര്‍, റേഞ്ച് ഡിഐജി-മാര്‍, മേഖലാ ഐജി-മാര്‍, ക്രമസമാധാന ചുമതലയുള്ള എഡിജി-പിമാര്‍ മുതല്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്‌ ബെഹ്‌റ വരെയുള്ളവര്‍ 10 വീതം പരാതിക്കാരെ വിളിക്കും. ഈ പദ്ധതി നടപ്പില്‍ വരുത്താനായി, ലഭിക്കുന്ന എല്ലാ പരാതികളും ഡിജിറ്റലൈസ് ചെയ്യും. അതുകൊണ്ടുതന്നെ ലഭിക്കുന്ന പരാതികളെല്ലാം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും കാണാനാകും. പരാതികളും അതില്‍ സ്റ്റേഷന്‍ എടുത്ത നടപടികളും, ഉദ്യോഗസ്ഥരുടെ പെരുമാറ്റവും, അപ്പപ്പോള്‍ വിലയിരുത്തി, പോലീസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 16 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More