ഡൽഹിയിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം മൂന്നിരട്ടി വർദ്ധിപ്പിക്കും

ഡൽഹിയിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിതഷായുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോ​ഗമാണ് തീരുമാനം എടുത്തത്. ആറ് ദിവസം കൊണ്ടാണ് പരിശോധന മൂന്നിരട്ടി വർദ്ധിപ്പിക്കുക. നിലവിൽ പ്രതിദിനം 5000 ത്തോളം ടെസ്റ്റുകളാണ് ഡൽഹിയിൽ  നടക്കുന്നത്. നേരത്തെ ടെസ്റ്റിങ്ങിൽ മുന്നിലായിരുന്ന ഡൽഹി. കണ്ടെയ്ൻമെന്റ് സോണുകളിൽ ടെസ്റ്റിം​ഗ് കേന്ദ്രം ആരംഭിക്കാനും യോ​ഗം തീരുമാനിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഡൽഹി സംസ്ഥാന സർക്കാറിനെ സഹായിക്കാൻ ​കേന്ദ്രം 5 നോഡൽ ഓഫീസർമാരെ നിയമിക്കും.

500 റെയിൽവെ ബോ​ഗികൾ കൊവിഡ് വാർഡാക്കാൻ യോ​ഗം തീരുമാനിച്ചു. ഇതിലൂടെ 8000 രോ​ഗികളെ ചികിത്സിക്കാനാകും. മൃതദേഹം സംസ്കരിക്കാൻ പുതിയ മാർ​ഗരേഖ പുറത്തിറക്കും. വെന്റലേറ്റർ അടക്കുമള്ള അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ കേന്ദ്രം ഉറപ്പാക്കും. ഡൽഹിയിൽ  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗം തീരുമാനിച്ചു. കൊവിഡ് ചികിത്സക്കായി ചെറിയ ആശുപത്രികളെ ഡോക്ടർമാർക്ക് എയിംസിലെ വിദ​ഗ്ധ ഡോക്ടർമാർ വീഡിയോ കോൺഫ്രൻസ് വഴി നിർദ്ദേശങ്ങൾ നൽകും. ഇതിനായി ഹെൽപ്പ് ലൈൻ നമ്പർ നാളെ പുറത്തിറക്കും. സ്വകാര്യ ആശുപത്രികളിലെ 60 ശതമാനം കിടക്കകൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ യോ​ഗം നിർദ്ദേശിച്ചു. യോ​ഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാൾ കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർദ്ധൻ തുടങ്ങിയവർ സംബന്ധിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More