പാകിസ്താനിൽ കാണാതായ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ പാകിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ.എസ്.ഐ) കസ്റ്റഡിയിലാണെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. സംഭവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാൻ സ്ഥാനപതിയെ വിളിപ്പിച്ചിട്ടുണ്ട്.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഐഎസ്എഫ് ഡ്രൈവര്‍മാരായ ഇവര്‍ ഓഫീസില്‍ നിന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചെങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്തിയില്ലെന്നാണ് വിവരം.
നേരത്തെ ചാരവൃത്തി ആരോപിച്ച് രണ്ട് പാകിസ്താൻ ഉദ്യോഗസ്ഥരെ ഇന്ത്യ നാടുകടത്തിയിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസി വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെ കാണാതായത്.