ഡല്‍ഹി: വിശ്വവിഖ്യാത ഭൌതിക ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടിരിക്കുന്നത്. കൊവിഡ് മഹാമാരി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
''അജ്ഞതയെക്കാള്‍ ഏറെ അപകടകരമായ ഒരേയൊരു കാര്യമേയുള്ളൂ അത് ദാര്‍ഷ്ട്യമാണ്'' എന്ന ഐന്‍സ്റ്റീന്റെ വാക്കുകളാണ് മോഡിക്കെതിരെ രാഹുല്‍ പ്രയോഗിച്ചിരിക്കുന്നത്. ഈ ലോക്ക് ഡൌണ്‍ തെളിയിക്കുന്നത് അതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ലോക്ക് ഡൌണിന്റെ വിവിധ ഘട്ടങ്ങളില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നതും സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്നതും ഗ്രാഫിക്സിലൂടെ സൂചിപ്പിക്കുന്ന 'ഫ്ലാറ്ററിങ്ങ് ദി റോങ്ങ് കര്‍വ്' എന്ന വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.