ലോകത്ത് കൊവിഡ്‌ -19 ബാധിച്ചവരില്‍ പകുതിയിലേറെ പേര്‍ക്ക് രോഗമുക്തി

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 6873 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി 3639, 3,246, 3952 വീതം പേരാണ് മരണമടഞ്ഞത്. ശനി, വെള്ളി, ദിവസങ്ങളിലെ നിരക്കുകള്‍ യഥാക്രമം  4008, 5200 എന്നിങ്ങനെയായിരുന്നു. അതിനു മുന്‍പുള്ള നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ (ശരാശരി) 3786 ആയിരുന്നു. എന്നാല്‍ മേല്‍ സൂചിപ്പിച്ച ദിവസങ്ങളേക്കാള്‍ കൂടിയ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ രേഖപ്പെടുത്തിയത്. കൊവിഡ്‌ -19 പ്രതിദിന ഡാറ്റ ഏറ്റക്കുറച്ചിലുകള്‍ പതിവായതിനാല്‍ ഒരു ദിവസത്തെ ഡാറ്റ, വിശകലനത്തിനുള്ള സൂചനയായി എടുക്കാന്‍ കഴിയില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,45,958 ആയി.

പൊതുവില്‍ ലോകത്ത് കൊവിഡ്‌-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,43,026  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇന്നലെയും തൊട്ടു മുന്‍ദിവസവും യഥാക്രമം 1,25,064,1,27,885, 1,27,782,1,15,888, 1,58,414 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 

ഏറ്റവും പുതിയ കണക്കനുസരിച്ച് 82,56,702 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 54,595 പേരാണ് നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്.43,06,420 പേര്‍ ഇതിനകം രോഗവിമുക്തരായി. 35,04,324 പേര്‍ നിലവില്‍ ചികിത്സയിലാണ്. കൊവിഡ്‌ -19  എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍  ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More