ഇന്ത്യന്‍ സൈനികര്‍ സമവായം ലംഘിച്ചുവെന്ന് ചൈനയുടെ ആരോപണം

ബീജിംഗ്:  ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ തിങ്കളാഴ്ച രാത്രി നടന്ന അക്രമം ഇന്ത്യന്‍ സൈനികരുടെ സമവായ ലംഘനത്തിന്റെ ഫലമാണെന്ന് ചൈന. ഇന്ത്യന്‍ സൈനികര്‍ രണ്ടുതവണ അതിര്‍ത്തി കടന്ന് തങ്ങളുടെ സൈനികരെ പ്രകോപിപ്പിച്ചതായും ചൈന ആരോപിച്ചു. ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്രിയയെയാണ് ചൈന പ്രതിഷേധം അറിയിച്ചത്. ചൈനയുടെ വിദേശകാര്യ സഹമന്ത്രി ലുവോ ഷൌഹ്വയിയാണ് ഔദ്യോഗികമായി ചൈനയുടെ നിലപാട് അറിയിച്ചത്. 

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് അറിവില്ലെന്നാണ് ചൈനയുടെ ഒദ്യോഗിക വിശദീകരണം. അതേസമയം സമുദ്ര നിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തിലുള്ള ഗല്‍വാന്‍ വാലിയില്‍ പരമാധികാരം തങ്ങള്‍ക്കു തന്നെയാണെന്ന് ചൈന അവകാശപ്പെട്ടതായി ചൈനീസ്‌ വിദേശകാര്യ വക്താവ് ഷാവോ ലിജ്യാനിനെ ഉദ്ധരിച്ച് വാരത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ചൈന നടത്തിയത് ഏകപക്ഷീയമായ ആക്രമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് സക്സേന പ്രസ്താവന ഇറക്കിയിരുന്നു. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നീക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. വിഷയത്തില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ മുഖവിലക്കെടുത്ത് സമാധാനപരമായി നീങ്ങിയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ നിര്ഭാഗ്യകരമായ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവിന്റെ പ്രസ്താവന.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 14 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 17 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 19 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More