ബ്രസീലില്‍ കൊവിഡ്‌ നിരക്കുകള്‍ കുതിക്കുന്നു, സ്ഥിതിഗതികള്‍ നിയന്ത്രാതീതം

ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,338 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലെ നിരക്കിന്റെ ഏകദേശം ഇരട്ടിയോളമാണ് ഇന്ന് മരണനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി യഥാക്രമം 729 ഉം 598 ഉം പേര്‍ വീതമാണ് മരണപ്പെട്ടത്. ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് കഴിഞ്ഞ നാലു ദിവസങ്ങളായി ഉയര്‍ന്ന മരണനിരക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടുകൊണ്ടിരുന്നത്. ഇന്നത്തെ നിരക്ക് പക്ഷെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണ്.  

ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്‌-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 45,456 ആയി. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കക്ക് തൊട്ടുതാഴെ രണ്ടാമതായുള്ള ബ്രസീലിന്റെ നില്‍പ്പ് തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,278 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ഇന്നലത്തെതില്‍ നിന്ന് ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീ വര്‍ദ്ധനവ്. ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ചെറുതല്ലാത്ത കുറവ് തൊട്ടു മുന്‍പുള്ള രണ്ടു ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നുണ്ടായ ശുഭ പ്രതീക്ഷയ്ക്ക് മുകളിലാണ് ഇന്ന് കൂടിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,28,834 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍  കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More