പ്രവാസികൾക്ക് കൊവിഡ് നെ​ഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി മന്ത്രിസഭയോ​ഗം

 ​കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന എല്ലാവർക്കും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചത്. ഒരു മണിക്കൂറിനകം  ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് അം​ഗീകരിക്കും. ഇതിനായുള്ള ക്രമീകണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. കൊവിഡ് രോ​ഗമുള്ളവർ മറ്റ് യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്യുന്നത് ​ഗുരുതരമായ സാഹചര്യം ഉണ്ടാക്കുമെന്ന് മന്ത്രിസഭാ യോ​ഗം വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്.

കൊവിഡ് രോ​ഗമുള്ളയാളുകൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തുന്ന കാര്യവും സർക്കാറിന്റെ പരി​ഗണനയിലുണ്ട്. ഇവർക്കായി പ്രത്യേക വിമാനം ഏർപ്പെടുത്തുന്നത് സർക്കാർ ആലോചിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അതേസമയം പ്രവാസികൾക്ക് കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More