ആരോ​ഗ്യ പ്രവർത്തകർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കി സുപ്രീം കോടതി

ആരോ​ഗ്യ പ്രവർത്തകർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ  മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇത് സംസ്ഥാനങ്ങൾ നടപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈ റിസ്ക് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാത്രം ക്വാറന്റീൻ മതിയെന്നാണ് നിലവിലെ നിർദ്ദേശം. ഇതിനെ ചോദ്യം ചെയ്ത് ആരോ​ഗ്യ പ്രവർത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈ റിസ്കാണോ ലോ റിസ്കാണോ എന്ന് പരി​ഗണിക്കാതെ മുഴുവൻ ആരോ​ഗ്യ പ്രവർത്തകർക്കും ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കിയാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്.

ക്വാറന്റീൻ സൗകര്യങ്ങൾ പൂർണമായും സൗജന്യമായിരിക്കണം. ഇതിന്റെ ചെലവ് സർക്കാറോ ആശുപത്രി അധികൃതരോ വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സാധ്യമെങ്കിൽ ആശുപത്രിക്ക് സമീപമത്തു തന്നെ ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിലുണ്ട്. തൊഴിലെടുക്കന്നതിന്റെ പേരിൽ ആരോ​ഗ്യപ്ര‍വർത്തരോട് വിവേചനം പാടില്ലെന്നും, കൊവിഡ് സുരക്ഷയുടെ ഭാ​ഗമായി സാധാരണക്കാർക്ക് കിട്ടുന്ന എല്ലാ പരിരക്ഷയും ആരോ​ഗ്യ പ്ര‍വർത്തകർക്കും ലഭിക്കുണമെന്നും കോടതി നിരീക്ഷിച്ചു. ആരോ​ഗ്യ പ്ര‍വർത്തകരുടെ ശമ്പളം ഒരു കാരണവശാലും വെട്ടിക്കുറക്കരുതെന്നും സുപ്രീം കോടതി  നിർദ്ദേശിച്ചു. ഇക്കാര്യത്തിലും മാർ​ഗനിർദ്ദേശം ഇറക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More