കർഷകരുടെ വായ്പാ മോറിട്ടോറിയം: കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

കർഷകരുടെ വായ്പാ മോറിട്ടോറിയത്തിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബാങ്കും ഇടപാടുകാരും തമ്മിലെ വിഷയമാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാറിന്  കൈകഴുകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വായ്പാ മോറിട്ടോറിയം കാലത്ത് കർഷകരിൽ നിന്ന് പലിശ ഈടാക്കുന്നതിനെതിരായ ഹർജി പരി​ഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്ര സർക്കാറിനെ വിമർശിച്ചത്. കർഷകരിൽ നിന്ന് പലിശ ഈടാക്കിയതിൽ തെറ്റില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

പലിശ ഈടാക്കിയില്ലെങ്കിൽ ബാങ്കുകൾക്ക് സാമ്പത്തിക ബാധ്യയുണ്ടാകുമെന്ന് ഹർജി പരി​ഗണിക്കവെ കോടതിയെ അറിയിച്ചു. ഈ നിലപാടിനെയാണ് ജസ്റ്റിസ് ശശിഭൂഷന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് വിമർശിച്ചത്. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വായ്പ മോറിട്ടോറിയം  ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കർഷകരുടെ വായ്പയിന്മേലുള്ള പലിശ വേണ്ടെന്ന് വെക്കാൻ തയ്യാറാണോ എന്ന് കോടതി ബാങ്കുളോട് ചോദിച്ചു. ആ​ഗ്സ്റ്റ് ആദ്യ വാരത്തിൽ ഹർജി വീണ്ടു പരി​ഗണിക്കുമ്പോൾ നിലപാട് അറിയിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More