ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരം; ഇന്ത്യയും ചൈനയും സംയമനം പാലിക്കണം: യു.എന്‍

ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടു. ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യി​ലെ കഴിഞ്ഞ ദിവസമുണ്ടായ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെയാണ് വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ രംഗത്തു വന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.  ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സങ്ങ​ൾ ച​ർ​ച്ച​യിലൂ​ടെ പ​രി​ഹ​രി​ക്കു​മെന്ന് ​പ്ര​തീക്ഷിക്കു​ന്ന​താ​യി യുഎസ് സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​​മെന്‍റ് വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗസ്ഥന്‍ പ​റ​ഞ്ഞു. 

സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ആളെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഗുട്ടെറസ് ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും നടത്തിയ ചര്‍ച്ചകള്‍ ഇതുവരെ വിജയിത്തിലെത്തിയിട്ടില്ല.

കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More