കോവിഡിനെതിരെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ല, പരീക്ഷണം അവസാനിപ്പിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

കോവിഡ് പ്രതിരോധ ‌പ്രവർത്തനങ്ങളിൽ തുടക്കം മുതൽ വിവാദം പിന്തുടരുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാടുമായി ലോകാരോഗ്യ സംഘടന. മരണ നിരക്ക് കുറയ്ക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന് കഴിയുന്നില്ല എന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന ഉത്തരവിട്ടു.

മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നേരിയ തോതിൽ കോവിഡ് രോഗബാധയുള്ളവരിലും ഉപയോഗിക്കാമെന്ന് ചില രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. മരുന്നു ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) വ്യക്തമാക്കിയതോടെ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കാര്യത്തിൽ യുഎസും പിന്നോട്ടു പോയി. 

കോവിഡ‍ിനെതിരേയുള്ള ഗെയിം ചെയ്ഞ്ചർ എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കം ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിനെ മുമ്പ് വിശേഷിപ്പിച്ചത്. എന്നാല്‍, മരണനിരക്കില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം കൊണ്ട് കാര്യമായ കുറവുണ്ടായില്ലെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More