രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിലേക്ക്, 2 ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായി

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 330 പേരാണ് രാജ്യത്ത് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഇന്നലെയിത് 353 ആയിരുന്നു. നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ബുധനാഴ്ച കുത്തനെ ഉയര്‍ന്നിരുന്നു. ബുധനാഴ്ച 2006 പേരാണ് മരണമടഞ്ഞത്.  എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനകം രാജ്യത്തെ മരണ നിരക്ക് പ്രതീക്ഷിത ശരാശരിയിലേക്ക് തിരിച്ചുപോയത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 12,604 ആയി.

കഴിഞ്ഞ 24 മണിക്കൂറിനകം 12,534 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 14,396  ആയിരുന്നു.  കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ.  കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായുള്ള രോഗീവര്‍ദ്ധനാ നിരക്ക് യഥാക്രമം 14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയാണ്. കഴിഞ്ഞ വാരത്തിലാണ്  പ്രതിദിന രോഗീവര്‍ദ്ധനാ നിരക്കില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. 

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,81,091 ലെത്തി. ഇതിനകം 2,05,182 പേര്‍ രോഗവിമുക്തരായി. 2,17,786  പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം  എറ്റവുമധികം  രൂക്ഷമായിരിക്കുന്നത്.  

ചില സംഖ്യകള്‍ക്ക് മുകളിലും താഴെയുമായി നാലഞ്ചു ദിവസം സ്ഥിരത നിലനിര്‍ത്തി മുകളിലേക്ക് കുതിക്കുന്ന തരത്തില്‍ ക്രമാനുഗത വര്‍ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ രാജ്യത്ത് സംഭവിക്കുന്നത്. 8,000, 9,000, 10,000, 11,000, 12,000 എന്നിങ്ങനെ പടിപടിയായ വളര്‍ച്ചയാണ് രോഗീവര്‍ദ്ധനവില്‍ കാണിക്കുന്നത്.  ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീ സംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.

മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More