കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 4,723 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി 5,747, 6873, 3639, 3,246, 3952 വീതം പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,56,428 ആയി.
പൊതുവില്‍ ലോകത്ത് കൊവിഡ്-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,64,214 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി യഥാക്രമം1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ വാരത്തില്‍ പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 85,83,838,പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 54,561 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 4,532,547 പേര് ഇതിനകം രോഗവിമുക്തരായി. 35,94,863 പേര് നിലവില്‍ ചികിത്സയിലാണ്. കൊവിഡ് -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍ ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്.